Dramas

മൃദുല്‍ വി. എമ്മിന് കഥാപുരസ്‌കാരം

തിരൂര്‍: തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്റോവ്‌മെന്റ് അവാര്‍ഡിന് മൃദുല്‍ വി.എം. രചിച്ച ‘കുളെ’ എന്ന അപ്രകാശിക കഥാസമാഹാരം അര്‍ഹമായി. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം തുഞ്ചന്‍ ഉത്സവത്തിന്റെ സമാപന സമ്മേളനത്തില്‍, ഫെബ്രുവരി 17ന് വൈകീട്ട് 5 മണിക്ക് ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ സമ്മാനിക്കും.

കാഞ്ഞങ്ങാടിനടുത്ത മീങ്ങോത്ത് സ്വദേശിയായ മൃദുല്‍ ബി.എസ്.സി. പ്ലാന്റ് സയന്‍സില്‍ ബിരുദവും മോളിക്കുലാര്‍ ബയോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങള്‍ക്ക് വിവിധ ചലച്ചിത്രോത്സവങ്ങളില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

യു.കെ. കുമാരന്‍, വിപി. ഏലിയാസ്, ഡോ. രോഷ്‌നി സ്വപ്‌ന, ഡോ.കെ. ശ്രീകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് ‘കുളെ’ യെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്‍ഡോവ്‌മെന്റ്: കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു

തിരൂര്‍: 2022ലെ തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്കായി കൈരളീസമാജം തുഞ്ചന്‍സ്മാരക ട്രസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും കീര്‍ത്തിപത്രവും അടങ്ങുന്നതാണ്.

പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കവിതകളുടെ സമാഹാരത്തിനാണ്് ഈ വര്‍ഷത്തെ പുരസ്‌ക്കാരം. ഈ പുരസ്‌ക്കാരം മുപ്പത് വയസ്സില്‍ കവിയാത്ത എഴുത്തുകാര്‍ക്കുള്ളതാണ്. കൃതികളുടെ മൂന്ന് കോപ്പികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സെക്രട്ടറി, തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍ പറമ്പ്, തിരൂര്‍, മലപ്പുറം ജില്ല -676 101 (ഫോണ്‍: 0494 2422213, 2429666) എന്ന വിലാസത്തില്‍ 2023 ജനുവരി 25നകം കിട്ടത്തക്കവിധം അയക്കേണ്ടതാണ്.

Back to Top